വിദ്വേഷ പരാമർശം, ശോഭക്ക് കുരുക്ക് മുറുകുന്നു, നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, തമിഴ്നാട്ടിൽ കേസും

ബെംഗളുരു: തമിഴ്നാടിനും കേരളത്തിനുമെതിരായ വിദ്വേഷ പരാമർശത്തിൽ ബി ജെ പി നേതാവ് ശോഭ കരന്തലജേക്ക് കുരുക്ക് മുറുകുന്നു. ശോഭയുടെ വിദ്വേഷ പരാമർശത്തിൽ അടയന്തര നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസറോടാണ് നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദേശിച്ചത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡി എം കെയുടെ പരാതിയിലാണ് കമ്മീഷന്‍റെ ഇടപെടൽ.

അതിനിടെ ശോഭ കരന്തലജേക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ശോഭയുടെ വിദ്വേഷ പരാമർശത്തിൽ മധുര പൊലീസ് ആണ് കേസെടുത്തത്. ഐ പി സി 153, 153 എ , 505 (1) (b), 505(2) വകുപ്പുകൾ പ്രകാരമാണ് േകേസ് എടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കാനുള്ള ശ്രമം സാമുദായിക സ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയവയാണ് കുറ്റങ്ങൾ.

ശോഭ കരന്തലജേയുടെ വിദ്വേഷ പരാമർശം ഇങ്ങനെ

ഇന്നലെ വൈകുന്നേരം ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷത്തിനിടെയാണ് കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ രംഗത്തെത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നും കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്.

EC asks Karnataka CEO to take action against BJP leader Shobha Karandlaje for violating MCC

More Stories from this section

family-dental
witywide