‘നികുതി 680 രൂപ മാത്രം’, രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി പരിശോധിക്കും; തിരഞ്ഞെടുപ്പ് കമ്മിഷൻ നിര്‍ദേശം നൽകി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിര്‍ദേശം നൽകി. നാമനി‍ർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്ന പരാതി. എൽ ഡി എഫും യു ഡി എഫും ഇക്കാര്യം ചൂണ്ടികാട്ടി പരാതി നൽകിയിരുന്നു. ഈ പരാതികൾ പരിശോധിക്കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്.

2021–22ല്‍ നികുതി അടച്ചതിന്‍റെ ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല, ജുപ്പീറ്റര്‍ ക്യാപിറ്റലിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല, സ്വത്തു വിശദാംശങ്ങളില്‍ കൃത്യതയില്ല എന്നീ പരാതികളാണ് രാജിവ് ചന്ദ്രശേഖറിനെതിരെ ഉയർന്നിരിക്കുന്നത്. 2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇത് ചൂണ്ടികാട്ടിയുള്ളതാണ് പരാതി. ഇക്കാര്യം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പരിശോധിച്ച ശേഷമാകും തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തുടർ നടപടി.

More Stories from this section

family-dental
witywide