കടമെടുപ്പ് പരിധി: ചർച്ച പരാജയം, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാരുമായി കേരളം നടത്തിയ ചർച്ച പരാജയം. കേരളം ആവശ്യപ്പെട്ട അധിക തുക നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അധികമായി 19,370 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

കേരളത്തിന് 13600 കോടി കടമെടുക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയിരുന്നു. നേരത്തെ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയിലും ചില ഉപാധികളോടെ കേരളത്തിന് ഈ തുക കടമെടുക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നായിരുന്നു ഉപാധി. എന്നാൽ അതിലും കൂടുതൽ തുക വേണമെന്നാണ് കേരളത്തിന്റെ ആവശ്യം

ഹർജി പിൻവലിക്കണമെന്ന ഉപാധി വച്ചതിന് കേന്ദ്രത്തിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ഉപാധി മാറ്റിവെക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ഇടക്കാല ഉത്തരവ് നല്‍കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ഉത്തരവ് ഇറക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി 13600 കോടി വായ്പയെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കുകയുമായിരുന്നു.

Economic Crises of Kerala center denied all proposals of Kerala

More Stories from this section

family-dental
witywide