ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് ശേഷം ദില്ലിയിൽ വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അറസ്റ്റ്. എ എ പി നേതാവും ഓഖ്ല മണ്ഡലത്തിലെ എം എൽ എയുമായ അമാനത്തുള്ള ഖാനെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അമാനത്തുള്ളയെ ഇ ഡി അറസ്റ്റ് ചെയ്തത്. വഖഫ് ബോർഡ് സ്വത്ത് മറിച്ച് വിറ്റ് എന്നാണ് ഇ ഡിയുടെ ആരോപണം. കള്ളക്കേസിലാണ് അമാനത്തുള്ളയെ ഇ ഡി അറസ്റ്റ് ചെയ്തതെന്നാണ് എ എ പിയുടെ പ്രതികരണം. ശക്തമായ പ്രതിഷേധമുയർത്തുമെന്നും എ എ പി നേതാക്കൾ വ്യക്തമാക്കി.
ED arrests AAP MLA Amanatullah Khan in Delhi Waqf Board Black money case