ബാഗലിന് പിന്നാലെയും ഇഡി, ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിക്കെതിരെ കേസ്; ‘6000 കോടിയുടെ മഹാദേവ് വാതുവയ്പ്പ് അഴിമതി കേസിൽ പ്രതി’

റായ്പൂർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കേസെടുത്തു. മഹാദേവ് വാതുവയ്പ്പ് കേസിലാണ് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ഇ ഡി പ്രതിചേർത്തത്. 6000 കോടി രൂപയുടെ അഴിമതിയിൽ ഭൂപേഷ് ബാഗേലിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ഇ‍ ഡിയുടെ വിശദീകരണം.

മഹാദേവ് വാതുവയ്പ്പ് കേസിൽ ഭൂപേഷ് ബാഗൽ ഉൾപ്പടെ 16 പേരെയാണ് നിലവിൽ പ്രതികളാക്കിയിട്ടുള്ളത്. അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും ബാഗലടക്കമുള്ളവരെ ചോദ്യം ചെയ്യാൻ നീക്കമുണ്ടെന്നുമാണ് ഇ ഡ‍ി വൃത്തങ്ങൾ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇ ഡി കേന്ദ്ര സർക്കാരിന്‍റെ ചട്ടുകമായി മാറിയെന്നുമാണ് പ്രതിപക്ഷം വിമർശിക്കുന്നത്.

ED FIR against Chhattisgarh ex CM Bhupesh Baghel in Mahadev betting app case

More Stories from this section

family-dental
witywide