
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എപ്രിൽ 26 വരെ ഹാജരാകാനാകില്ലെന്ന സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ മറുപടി തള്ളി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. തുടർച്ചയായി ഹാജരായില്ലെങ്കിൽ കടുത്ത നടപടി വേണ്ടി വരുമെന്ന മുന്നറിയിപ്പോടെ എം എം വർഗീസിന് ഇ ഡി പുതിയ നോട്ടീസ് നൽകി. ഏപ്രിൽ 5 ന് ഹാജരാകണമെന്ന് ചൂണ്ടികാട്ടിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണെന്നും ഈ മാസം 26 ന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നുമാണ് നേരത്തെ സി പി എം തൃശൂർ ജില്ലാ സെക്രട്ടറി ഇ ഡിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് ചുമതല ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലൊന്നും ഹാജരാകാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചിരിന്നു. എന്നാൽ ഇത് ഇ ഡി തള്ളിക്കളഞ്ഞു. എം എം വർഗീസ് സ്ഥാനാർഥിയോ ഔദ്യോഗിക ചുമത വഹിക്കുന്ന ആളോ അല്ലെന്ന് ഇ ഡി ചൂണ്ടികാട്ടി. അതിനാൽ എം എം വർഗീസിന്റെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.
ED new Summons to CPM Thrissur Secretary MM Varghese on karuvannur bank scam case