കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: പി കെ ബിജുവിനെ എട്ടുമണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി കെ ബിജുവിനെ ചോദ്യം ചെയ്തു. എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ബിജുവിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുമായിരുന്നു ചോദ്യം ചെയ്യൽ.

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകി.

നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു. ബാങ്കിൽ നടന്ന ബെനാമി വായ്പകളുടെ കമ്മീഷൻ രഹസ്യ അക്കൗണ്ടുകൾ വഴി കൈകാര്യം ചെയ്തെന്നും ഇഡി ആരോപിച്ചു.

ED questioned PK Biju for 8 hours in Karuvannur case

More Stories from this section

family-dental
witywide