പിവി അൻവറിനെ കൊച്ചിയിൽ ഇഡി ചോദ്യംചെയ്യുന്നു

കൊച്ചി: നിലമ്പൂർ എം എൽ എ പി വി അൻവറിനെ കൊച്ചിയിൽ ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറിയുമായി ബന്ധപ്പെട്ട കേസിലാണ് പി വി അൻവറിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ അൻവർ ഹാജരായിരുന്നു. ബെൽത്തങ്ങാടി ക്വാറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ ഡിയും പി വി അൻവറും പുറത്തുവിട്ടിട്ടില്ല.

ED quizzes Nilambur MLA PV Anwar at kochi office

More Stories from this section

family-dental
witywide