വിടാന്‍ ഉദ്ദേശമില്ല, കുരുക്കുമായി പിന്നാലെയുണ്ട്…കെജ്രിവാളിന് വീണ്ടും സമന്‍സ് അയച്ച് ഇ.ഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി അരവിന്ദ് കേജ്രിവാളിന് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). രണ്ട് സമന്‍സുകളാണ് അയച്ചിരിക്കുന്നത്. ഡല്‍ഹി മദ്യനയ കേസ്, ഡല്‍ഹി ജല്‍ ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് ഓരോ സമന്‍സ് വീതമാണ് അയച്ചിരിക്കുന്നത്.

ഡല്‍ഹി ജല്‍ ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 18 ന് മുഖ്യമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍, മദ്യനയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് തവണയും ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇത് ഒമ്പതാം തവണയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചത്.

മദ്യനയ കേസില്‍ സമന്‍സുകള്‍ പാലിക്കുന്നില്ലെന്ന ഇഡിയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് കരുക്കുമുറുക്കാന്‍ ഇഡി തുനിഞ്ഞിറങ്ങിയത്.

ED sent summons to Kejriwal again

More Stories from this section

family-dental
witywide