
മുംബൈ: ഷാരൂഖ് ഖാന്റെ മകനെതിരെ കേസെടുത്ത എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണം ദില്ലിയിലേക്ക് മാറ്റിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഭരണപരമായ കാരണത്താലാണ് കേസ് ദില്ലിയിലേക്ക് മാറ്റിയതെന്നും ഇ ഡി വ്യക്തമാക്കി. സ്ഥലംമാറ്റത്തിന്‍റെ നിയമ സാധുത നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കേസ് ദില്ലിയിലേക്ക് മാറ്റുന്നതിൽ ആശങ്കയുണ്ടെന്ന് വാങ്കഡെയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുംബൈയിൽ രജിസ്റ്റര്‍ ചെയ്ത കേസായതിനാൽ ബോംബെ ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാങ്കഡെ കോടതിയെ സമീപിച്ചിരുന്നു.
ED transfer samir wakande case to delhi