അനധികൃതമായി ഭൂമി വാങ്ങിയെന്ന കേസില്‍ ഹേമന്ത് സോറനെതിരെ ഇഡി ഹാജരാക്കിയത് സ്മാര്‍ട്ട് ടിവിയും ഫ്രിഡ്ജും വാങ്ങിയ രസീതുകള്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍, ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റഫ്രിജറേറ്ററിന്റെയും സ്മാര്‍ട്ട് ടിവിയുടെയും ഇന്‍വോയ്സുകള്‍ തെളിവായി ഉപയോഗിച്ചു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി 31 കോടിയിലധികം വിലമതിക്കുന്ന 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്ന അവകാശവാദം ഉറപ്പിക്കാന്‍ ഈ ബില്ലുകള്‍ ഇഡിയെ സഹായിക്കും.

റാഞ്ചി ആസ്ഥാനമായ ഡീലര്‍മാരില്‍നിന്ന് ശേഖരിച്ച ബില്ലുകളാണ് കുറ്റപത്രത്തിനൊപ്പം ഇഡി സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന റാഞ്ചിയിലെ പ്രത്യേക കോടതി ജഡ്ജി രാജീവ് രഞ്ജന്‍ ഏപ്രില്‍ നാലിനാണ് പ്രോസിക്യൂഷന്‍ പരാതി സ്വീകരിച്ചത്.

ഹേമന്ത് സോറന്റെ വസ്തുവിന്റെ സൂക്ഷിപ്പുകാരനെന്ന് അവകാശപ്പെടുന്ന സന്തോഷ് മുണ്ടയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് രണ്ട് ടിവിയും ഫ്രിഡ്ജും വാങ്ങിയതെന്ന് വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 15 വര്‍ഷത്തോളമായി ഹേമന്ത് സോറന്റെ വസ്തുവിന്റെ സൂക്ഷിപ്പുകാരനായാണ് താന്‍ ഈ വസ്തുവില്‍ താമസിക്കുന്നതെന്ന് അദ്ദേഹം ഏജന്‍സിയോട് പറഞ്ഞു.

2017ല്‍ ഫെബ്രുവരിയില്‍ മുണ്ടയുടെ മകന്റെ പേരില്‍ ഒരു ഫ്രിഡ്ജ് വാങ്ങി. അതേസമയം, സ്മാര്‍ട്ട് ടിവി 2022ല്‍ മകളുടെ പേരില്‍ വാങ്ങിയതാണെന്നും ഏജന്‍സി അറിയിച്ചു.

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും കേസിലുള്ള ഭൂമി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് സന്തോഷ് മുണ്ട ഇഡിയോട് പറഞ്ഞു. പ്ലോട്ടില്‍ അതിര്‍ത്തി മതില്‍ കെട്ടുമ്പോള്‍ താനും പണിയെടുത്തിരുന്നതായും അദ്ദേഹം ഇഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide