കോഴിക്കോട്: പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ര്‍ ബുധനാഴ്ച ആഘോഷിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും, നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫിയും അറിയിച്ചു.
റംസാന്‍ വ്രതാനുഷ്ഠാനത്തിന് സമാപനംകുറിക്കാനൊരുങ്ങുകയാണ് മുസ്ലിം സമൂഹം. ഈദ് ഗാഹുകളും മസ്ജിദുകളും പെരുന്നാള്‍ നമസ്‌കാരത്തിന് ഒരുങ്ങിയിരിക്കുകയാണ്.