ന്യൂഡല്‍ഹി: ചൈനയില്‍ അക്രമാസക്തനായ 21 കാരന്‍ നടത്തിയ കത്തി ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൈനയുടെ കിഴക്കന്‍ നഗരമായ വുക്‌സിയിലാണ് സംഭവം.
കിഴക്കന്‍ ചൈനയിലെ ഒരു വൊക്കേഷണല്‍ സ്‌കൂളില്‍ ശനിയാഴ്ചയാണ് ദാരുണസംഭവമുണ്ടായത്. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ജിയാങ്സു പ്രവിശ്യയിലെ യിക്സിംഗ് നഗരത്തിലെ വുക്സി വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് ടെക്നോളജിയില്‍ വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് യിക്സിംഗിലെ പൊലീസ് പറഞ്ഞു. ഈ വര്‍ഷം ബിരുദം നേടാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥി തന്റെ കടുത്ത രോഷം പ്രകടിപ്പിക്കാനാണ് അക്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.