അതിദാരുണം, പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; എട്ടുവയസുകാരനായി തിരച്ചിൽ

ഗുവാഹത്തി: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ഓടയിൽ വീണ എട്ടുവയസ്സുകാരനായി തിരച്ചിൽ ഊർജിതം. അസമിലെ ഗുവാഹത്തിയിലാണ് ദാരുണ സംഭവം. മൂന്ന് ദിവസമായി പിതാവ് ഇരുമ്പ് വടി ഉപയോഗിച്ച് മകനെ തെരയുകയാണ്. ഹീരാലാലിന്റെ മകൻ അഭിനാഷാണ് വ്യാഴാഴ്ച വെെകിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കനത്ത മഴയ്ക്കിടെ വെള്ളം നിറഞ്ഞ ഓടയിലേക്ക് വീണത്.

മകൻ കെെ ഉയർത്തിയത് കണ്ട് ഹീരാലാൽ ഓടയിലേക്ക് ചാടിയെങ്കിലും മകനെ കണ്ടെത്താനായില്ല. ഇപ്പോൾ പൊലീസും അധികൃതരും ഇടപ്പെട്ടു. ഓടയിലെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കുന്നതിനിടെ കുട്ടിയുടെ ചെരുപ്പ് ലഭിച്ചു. ഇരുമ്പ് വടി മാത്രം ഉപയോഗിച്ച് അവനെ കണ്ടെത്താൻ കഴിയില്ല.

സർക്കാരിന്റെ പക്കൽ അതിനുള്ള സംവിധാനം ഉണ്ട്. സർക്കാർ എന്റെ മകനെ കണ്ടെത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഒന്നിലധികം ഏജൻസികളെയാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. പൊലീസ് നായ്ക്കളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്.

eight year old boy fell in to drainage while travelling with father, search continue