എൽനിനോ പ്രതിഭാസം അവസാനിച്ചതായി ഓസ്ട്രേലിയ, ലാ നിന ഉറപ്പില്ല, ഇത്തവണ മികച്ച കാലവർഷത്തിന് അനുകൂല സാഹചര്യം

പസഫിക്ക് സമുദ്രത്തിൽ എൽനിനോ എപ്പിസോഡ് അവസാനിച്ചതായി ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എൽ നിനോ-സതേൺ ഓസിലേഷൻ (ENSO ) ന്യൂട്രൽ സ്ഥിതിയിലേക്ക് മടങ്ങിയതായും അതേസമയം, മഴക്ക് അനുകൂലമാകുന്ന ലാ നിന പ്രതിഭാസമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഓസ്ട്രേലിയ അറിയിച്ചു.

2024 ജൂലൈ വരെയെങ്കിലും എൽനിനോ നിലവിലെ ന്യൂട്രൽ സ്ഥിയിൽ തുടരാൻ സാധ്യതയുണ്ട്. അതോടൊപ്പം ന്യൂട്രൽ സ്ഥിയിലുള്ള ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD) പോസിറ്റീവ് ഫേസിലേക് നീങ്ങാനും സാധ്യതയുണ്ട്. എൽ നിനോ കിഴക്കൻ ഓസ്‌ട്രേലിയയിലും തെക്കുകിഴക്കൻ ഏഷ്യയിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും അമേരിക്കയിൽ ഈർപ്പമുള്ള അവസ്ഥയും കൊണ്ടുവരുന്നു. അതേസമയം ലാ നിന നേരെ ഈ മേഖലകളിൽ വിപരീതമായ ഫലമാണുണ്ടാക്കുക.

ഇന്ത്യയിൽ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മെയ് അവസാന വാരത്തോടെ കാലവർഷം ശക്തിപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. കേരളത്തില്‍ സാധാരണ ജൂണിലാണ് കാലവര്‍ഷം എത്താറ്. ഇക്കുറി മെയ് പകുതിക്ക് ശേഷം പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ എം. മൊഹാപത്ര പറഞ്ഞു.

എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെയാണ് കാലവർഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനം. എൽനിനോയുടെ സ്വാധീനം കുറഞ്ഞു വരുന്നതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വേനൽ മഴ ശക്തിപ്പെടും.

El Nino ended in this season

More Stories from this section

family-dental
witywide