മല്ലപ്പള്ളി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി പാടിമണ്ണിലാണ് വീടിനുള്ളില്‍ തീപ്പൊളേറ്റ് മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടില്‍ സി ടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന വര്‍ഗീസിന്റെ സഹോദരന് ഇവരെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ കൃത്യമായ വിവരം അറിയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
ദമ്പതികള്‍ക്ക് മൂന്നുമക്കളാണ് ഉള്ളത്. മകന് വിദേശത്താണ്. പെണ്മക്കള് രണ്ടുപേരെയും വിവാഹം കഴിപ്പിച്ച് അയച്ചതാണ്.