മലപ്പുറം: മഞ്ചേരിയില്‍ വയോധികന്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഇരുമ്പുവടികൊണ്ട് തല്ലിച്ചതക്കുകയും മുഖത്ത് മുളകുപൊടി വിതറുകയും ചെയ്തു. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ബന്ധുവായ യൂസഫ് എന്നയാളാണ് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതെന്ന് യൂസഫ് പറഞ്ഞു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് യൂസഫും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഉണ്ണിമുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസമുള്ള ഇവരുടെ മകനും ആക്രമണത്തില്‍ പരുക്കേറ്റു.
മുഖത്ത് മുളകുപൊടി വിതറിയ ശേഷം ഉണ്ണിമുഹമ്മദിനെ മര്‍ദ്ദിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റത്. സംഭവത്തില്‍ മഞ്ചേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിവെട്ടാനായി യൂസഫ് ജെ സി ബിയുമായി എത്തിയപ്പോള്‍ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടഞ്ഞു. കേസില്‍പെട്ട സ്ഥലമാണെന്നും വഴിവെട്ടാന്‍ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.