
തൃശൂര്‍: ചില്ലറയുടെ പേരില്‍ തര്‍ക്കിക്കുകയും ബസില്‍ നിന്നും തള്ളിയിട്ട് കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന് മരണത്തിന് കീഴടങ്ങി.
കരുവന്നൂര്‍ സ്വദേശിയായ 68 വയസുള്ള പവിത്രനാണ് മരിച്ചത്. ഏപ്രില്‍ രണ്ടിനായിരുന്നു ദാരുണമായ സംഭവമുണ്ടായത്. മര്‍ദ്ദനത്തിനിരയായി അവശനായ പവിത്രന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ശാസ്താ’ ബസിലെ കണ്ടക്ടറായ രതീഷാണ് പവിത്രനോട് ക്രൂരത കാട്ടിയത്.