ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധനയ്ക്ക്‌ പ്രത്യേക സമിതി രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ കര്‍ശനമായ ഉത്തരവ് പാലിച്ചുകൊണ്ട് എസ്ബിഐ ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. ഇതിന് ശേഷമായിരിക്കും പരിശോധന.

ഡിജിറ്റല്‍ രൂപത്തിലാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ പതിനഞ്ചിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്നലെ തള്ളുകയും മാര്‍ച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്‍പ്രകാരമാണ് ഇന്നലെ പ്രവൃത്തി സമയം അവസാനിക്കുംമുമ്പ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.

Election Commission to set up special committee to verify electoral bond information

More Stories from this section

family-dental
witywide