വടകര: വടകര മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ആഹ്ലാദപ്രകടനം രാത്രി 7 മണി വരെ മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വാഹനജാഥയ്ക്കും നിയന്ത്രണമേർപ്പെടുത്തി. ദേശീയതലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് അടുത്ത ദിവസം ആഹ്ലാദപ്രകടനം നടത്താം. അന്നേ ദിവസം മണ്ഡലത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് ആഘോഷം നടക്കാനാകുക.
കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ജൂൺ നാലിനാണ് തെരഞ്ഞെടുപ്പ് ഫലം വരുക. എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലുമാണ് പ്രധാനമായി മത്സരിക്കുന്നത്. പ്രഫുൽ കൃഷ്ണയാണ് എൻഡിഎ സ്ഥാനാർഥി.
election winning celebration controlled in Vadakara