തൃശൂര്‍: കേരളത്തില്‍ മിക്ക ബൂത്തുകളിലും ഏഴുമണിയോടെ വോട്ടെടുപ്പ് തുടങ്ങി. താര സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അതിരാവിലെ തൃശൂരില്‍ വോട്ട് രേഖപ്പെടുത്താനെത്തി. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്കൂളിലാണ് വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തൊടൊപ്പം കുടുംബവും വോട്ട് ചെയ്യാനെത്തിയിരുന്നു.
ആദ്യമായാണ് താന്‍ തനിക്കുവേണ്ടി വോട്ടു ചെയ്യുന്നതെന്നും ഇക്കുറി തൃൂശൂരുകാര് താമര വിരിയിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.