ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; സംഭാവനകളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാൻ അവകാശമുണ്ട്: സുപ്രീംകോടതി

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാനായി ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് എതിരെ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. രാഷട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു.ഇലക്ട്രല്‍ ബോണ്ട് ആര്‍ട്ടികള്‍ 19(1)(a) എതിരെയുള്ളതാണെന്നും രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെബി പർദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂർ എന്നിവരാണ് കേസില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നും വിവിധ ഹരജികൾ ചൂണ്ടിക്കാട്ടി.

നേരത്തെ ഇലക്ട്രൽ ബോണ്ടുകളുടെ പ്രഖ്യാപനത്തോടെ തന്നെ ബോണ്ടുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹർജികൾ സുപ്രീംകോടതിയിൽ എത്തിയങ്കിലും, ഹർജികൾ രണ്ട് തവണ തള്ളി പോയിരുന്നു.

Electoral bonds Unconstitutional says Supreme Court of India

More Stories from this section

family-dental
witywide