ദുരന്തഭൂമിയില്‍ കൈത്താങ്ങായി കെ.എസ്.ഇ.ബി; 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഇ.ബി. ദുരന്തഭൂമിയിലെ ഉപഭോക്താക്കളില്‍ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ദുരന്ത മേഖലയിലെ 385ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയതായി കെ എസ് ഇ ബി കണ്ടെത്തിയിട്ടുണ്ട്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെ എസ് ഇ ബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ മേഖലകളിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ടു മാസം വൈദ്യുതി സൗജന്യമായി നല്‍കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് വൈദ്യുതി മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ തീരുമാനം സഹായകമാകും. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി ഉണ്ടാകരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.

More Stories from this section

family-dental
witywide