സാധുവിനെ കാണാനില്ല,വഴക്കിട്ട് കാടുകയറിയതാണ്, ഇന്ന് രാവിലെ തിരച്ചിൽ ദൗത്യം പുനരാരംഭിക്കും

കൊച്ചി: കോതമംഗലത്ത് ഷൂട്ടിങ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയില്ല. ആനയ്ക്ക് വേണ്ടിയുളള തിരച്ചിൽ താത്ക്കാലികമായി നിർത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുക.

ഭൂതത്താൻക്കെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയതാണ് നാട്ടാന. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ചതായിരുന്നു. .കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താൻ വനം വകുപ്പ് തിരച്ചിൽ തുടങ്ങിയിരുന്നു. ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച അഞ്ച് ആനകളിലൊന്നാണ് കാട്ടിലേക്കോടിക്കയറിയത്. വെള്ളിയാഴ്ച വൈകിട്ട്കോതമംഗലം തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് സംഭവം.

പുതുപ്പള്ളി സാധു മറ്റൊരു ആനയുമായി ഏറ്റുമുട്ടുകയായിരുന്നു. അങ്ങനെ കാട്ടിലേക്ക് കയറുകയുമായിരുന്നു. പാപ്പാനെയും ആന ആക്രമിച്ചുവെന്നാണ് വിവരം. കാടുകയറിയ ആന മൂന്നാർ ഫോറസ്റ്റ് റേഞ്ചിലേക്ക് കടന്നതായാണ് വിവരം. കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് വിവരം. ഫോറസ്റ്റ് അധികൃതർ എത്തിയെങ്കിലും രാത്രിയിൽ കാട്ടിൽ പരിശോധന ദുഷ്കരമായതിനാൽ തിരിച്ചിൽ നിർത്തുകയായിരുന്നു.

അരുണാചൽപ്രദേശിൽ നിന്ന് കൊണ്ടുവന്ന പുതുപ്പള്ളി സാധു മുമ്പും ഇത്തരത്തിൽ കാട് കയറിയിട്ടുണ്ട്. ഏകദേശം 16 വർഷങ്ങൾക്ക് മുമ്പാണ് ആനയെ കേരളത്തിലെത്തിക്കുന്നത്. ബിഹാറിൽ ഈ ആന മുമ്പും കാട് കയറിയിട്ടുണ്ട്. അതിനുശേഷം ഒരു മാസത്തോളം കഴിഞ്ഞ് പുലിക്കായി വെച്ച കെണിയിൽ ആനയുടെ കാല് അകപ്പെട്ടതോടെ കണ്ടുകിട്ടുന്നത്. പിന്നീടാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.

Elephant Named Sadhu is missing In Forest near Kothamangalam

More Stories from this section

family-dental
witywide