ജന്നിഫർ ലോപ്പസിനെ വിശ്വസിക്കരുത്, ട്രംപിന്റെ വിജയത്തിന് പിന്നാലെ മസ്ക്

ന്യൂയോർക്ക് കമലാ ഹാരിസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ഡൊണാൾഡ് ട്രംപിനെതിരെ സംസാരിച്ചതിന് ഗായിക ജെന്നിഫർ ലോപ്പസിനെതിരെ ഇലോൺ മസ്ക്. ജെന്നിഫറിനെ ആക്ഷേപിക്കുകയും മുൻ പങ്കാളിക്കെതിരായ ആരോപണങ്ങളിൽ ​ഗായികയുടെ നിശബ്ദതയെ ചോദ്യം ചെയ്യുകയും ചെയ്തു.

ലോപ്പസിൻ്റെ ഡിഡിയുമായുള്ള മുൻകാല ബന്ധം മസ്ക് ഊന്നിപ്പറഞ്ഞു. ജെന്നിഫർ ലോപ്പസിനെ വിശ്വസിക്കരുതെന്നും മസ്ക് മുന്നറിയിപ്പ് നൽകി. ബലാത്സം​ഗം, ചൈൽഡ് പോൺ അടക്കമുള്ള ആരോപണമാണ് ലോപ്പസിന്റെ മുൻ കാമുകനെതിരെ ഉയർന്നത്.

1999 മുതൽ 2001 വരെ ഡിഡിയുമായി ഡേറ്റിംഗ് നടത്തിയ ലോപ്പസ്, ഇപ്പോൾ തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. രണ്ട് ദശാബ്ദത്തിലേറെ പഴക്കമുള്ള സംഭവങ്ങളിൽ ഡിഡി ദുരുപയോഗം ചെയ്‌തെന്നും ആക്രമണം നടത്തിയെന്നും ആരോപണമുയർന്നിരുന്നു. ഈ വിഷയത്തിൽ ലോപ്പസ് പ്രതികരിച്ചിട്ടില്ല.

elon musk against Jennifer lopez

More Stories from this section

family-dental
witywide