വാഷിങ്ടൺ: ടെലഗ്രാം സിഇഒ പാവേൽ ദുരേവിന്റെ അറസ്റ്റിൽ എക്സിന്റെ ഉടമ ഇലോൺ മസ്ക് അസ്വസ്ഥനെന്ന് റിപ്പോർട്ട്. ദുരേവിന്റെ അറസ്റ്റ്, യൂറോപ്പിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മരണമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. സ്വകാര്യത വിവരങ്ങൾ കൈമാറാതെ പ്രവർത്തിക്കുന്ന മെസേജിങ് ആപ്പാണ് ടെലഗ്രാം. സന്ദേശങ്ങൾ ആർക്കും വായിക്കാനോ ചോർത്താനോ കഴിയില്ലെന്നതും ഉപഭോക്താക്കളുടെ വിവരം പുറത്തുവിടില്ലെന്നുമാണ് ടെലഗ്രാമിന്റെ പ്രത്യേകത.
തന്റെ ഉടമസ്ഥതതയിലുള്ള എക്സും ഇതേ ശൈലിയിൽ പ്രവർത്തിപ്പിക്കണമെന്നാണ് മസ്കിന്റെ ആഗ്രഹം. ദുരേവിന്റെ അറസ്റ്റിനെതിരെ മസ്ക് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഭാവിയിൽ തനിക്കും ഇത്തരം പ്രശ്നങ്ങൾ നേരിടുമെന്നാണ് മസ്ക് കരുതുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസമാണ് ദുരേവിനെ പാരിസിൽ വെച്ച് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ടെലഗ്രാം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ചുമത്തിയ കുറ്റം.
Elon musk express concern over pavel durev arrest