വാഷിംഗ്ടണ്‍: എക്സിന്റെയും ടെസ്ലയുടെയും ഉടമയായ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെ നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം മാരിയസ് നില്‍സെന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തു.
ലിബര്‍ട്ടേറിയന്‍ പ്രോഗ്രസ് പാര്‍ട്ടി അംഗവും നോര്‍വീജിയന്‍ പാര്‍ലമെന്റിലെ അംഗവുമായ മാരിയസ് നില്‍സെന്‍ ‘സ്വാതന്ത്ര്യത്തിന്റെ ശക്തനായ വക്താവ്’ എന്ന് പ്രശംസിച്ചാണ് മസ്‌കിനെ നാമനിര്‍ദ്ദേശം ചെയ്തത്.’സംഭാഷണം, സംസാര സ്വാതന്ത്ര്യം, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പ്രാപ്തമാക്കല്‍ എന്നിവയെ ശക്തമായി പ്രതിരോധിക്കുന്നതിനാലാണ് മസ്‌കിന്റെ പേര് താന്‍ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ രാജ്യത്ത് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഉക്രേനിയന്‍ സൈനികര്‍ക്ക് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കിയതിന് മസ്‌കിനെ നില്‍സെന്‍ പ്രശംസിച്ചു.
ആഗോളതലത്തില്‍ ആശയവിനിമയവും കണക്റ്റിവിറ്റിയും പ്രാപ്തമാക്കുന്നതിനൊപ്പം, മെച്ചപ്പെട്ട സമൂഹങ്ങള്‍, ഭൂമിയെയും ബഹിരാകാശത്തെയും കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് മസ്‌ക് സ്ഥാപിക്കുകയോ സ്വന്തമാക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തിട്ടുള്ള ടെക് കമ്പനികളുടെ ഒരു കൂട്ടം ലോകത്തെ കൂടുതല്‍ ബന്ധിതവും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റാന്‍ സഹായിച്ചുവെന്നും നില്‍സെന്‍ പറഞ്ഞു.