കമല ഹാരിസിനെ കമ്യൂണിസ്റ്റ് ജനറലായി ചിത്രീകരിച്ച് എലോൺ മസ്ക്

ഉറച്ച ട്രംപ് അനുയായിയായ എലോൺ മസ്‌ക്, യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ AI- ചിത്രം സൃഷ്ടിക്കുകയും അത് എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചുവന്ന കുപ്പായവും അരിവാൾ ചുറ്റിക ചിഹ്നമുള്ള തൊപ്പിയും ധരിച്ചിരിക്കുന്ന കമലയെ കമ്യൂണിസ്റ്റ് ജനറലായാണ് അവതരിപ്പിച്ചിരിക്കുന്നത്. കമല പ്രസിഡൻ്റായാൽ ആദ്യ ദിവസം തന്നെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയാകുമെന്ന് ഉറപ്പാണ് എന്നാണ് പടത്തിന്റെ തലക്കെട്ട്. പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓർവെല്ലിൻ്റെ 1984 ചില വരികളെ ഓർമിപ്പിക്കും വിധമായിരുന്നു മസ്കിൻ്റെ വാക്കുകൾ.

2023ൽ ഫോക്സ് ന്യൂസിനു നൽകിയ ഒരു അഭിമുഖത്തിൽ താൻ രണ്ടാം തവണയും പ്രസിഡൻ്റായാൽ ഒന്നാമത്തെ ദിവസം മുതൽ സ്വേച്ഛാധിപതിയായിരിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിൻ്റെ ആ വാക്കുകൾ കമല എക്സിൽ പോസ്റ്റ് ചെയ്തു. അതിനു മറുപടിയായാണ് മസ്കിൻ്റെ അഭ്യാസം. എന്നാൽ ട്രംപ് അന്ന് അങ്ങനെ പറഞ്ഞത് തമാശയായാണ് എന്നാണ് ട്രംപ് ക്യാംപെയിൻ്റെ വാദം. കമലയ്ക്ക് എതിരായ മസ്കിൻ്റെ പോസ്റ്റിനു മറുപടിയായി കമല ആരാധകരും രംഗത്തു വന്നു. മസ്കിനെ നാസി ജനറലായി ചിത്രീകരിക്കുകയും വർണവെറിയനാണ് എന്ന തരത്തിൽ ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്.

എന്തായാലും അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഓൺലൈൻ കണ്ടൻ്റുകളിൽ സത്യമേത് മിഥ്യയേത് എന്ന് അറിയാതെ ആളുകൾ വലയുകയാണ്. പല ഡീപ് ഫേക്കുകളും സത്യമെന്നാണ് സാധാരണക്കാരുടെ വിശ്വാസം .

Elon Musk portrays Kamala Harris as a communist general