എലോൺ മസ്കിൻ്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചു

എലോൺ മസ്കിൻ്റെ ഇന്ത്യ യാത്ര മാറ്റിവച്ചതായി അദ്ദേഹം എക്സിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുമായി ബന്ധപ്പെട്ട ഒഴിച്ചു കൂടാനാവാത്ത ചില ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ യാത്ര മാറ്റിവയ്ക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 21ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് അദ്ദേഹം ഇന്ത്യയിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്.

എന്നാൽ ഈ വർഷാവസാനം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്

Elon Musk Postpones India Visit