ബ്രസീലില്‍ എക്‌സിന് നിരോധനമേർപ്പെടുത്തി സുപ്രീം കോടതി; ജഡ്ജിയുടെ പേര് ടോയ്‌ലെറ്റ് പേപ്പറിലെഴുതി മസ്കിന്റെ പ്രതികാരം

ന്യൂയോർക്ക്: ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ജഡ്ജിക്കെതിരെ പരഹാസവും അധിക്ഷേപവുമായി എക്സ് ഉടമ ഇലോൺ മസ്ക്ക് രംഗത്ത്. ബസീൽ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ട്രോ മൊറെസിന്‍റെ പേര് ടൊയ്‌ലറ്റ് പേപ്പറിൽ എഴുതി അത് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മസ്ക്. എന്റെ ടോയ്‌ലറ്റ് പേപ്പര്‍ നിങ്ങൾക്ക് ഇഷ്ടമായോ എന്ന് ഫോളോവേഴ്‌സിനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട് മസ്ക്.

മറ്റൊരു പോസ്റ്റിലൂടെ ചാറ്റ് ബോട്ടായ ഗ്രോകിനോട് ഫിക്ഷണല്‍ കഥാപാത്രങ്ങളായ സിത്ത് ലോര്‍ഡിനും വോള്‍ഡമോര്‍ട്ടിനും ഒരു കുഞ്ഞുണ്ടായി ബ്രസീലിലെ ജഡ്ജി ആയാല്‍ എങ്ങനെയിരിക്കുമെന്നും മസ്ക് ചോദിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ മറ്റൊരു പോസ്റ്റിൽ എ ഐയുടെ സഹായത്തോടെ നിര്‍മിച്ച അഴിക്കുള്ളിലിരിക്കുന്ന അലക്‌സാണ്ട്രോ മൊറേസിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനോടൊപ്പം ഈ ചിത്രം യാഥാര്‍ത്ഥ്യമാവുന്ന ഒരു ദിവസം വരുമെന്നും എന്റെ വാക്കുകള്‍ ഓര്‍ത്ത് വെച്ചോളു എന്നും മസ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നേരത്തെ ബ്രസീലിലെ ഇന്റര്‍നെറ്റ് നിയന്ത്രണ നിയമത്തെ ബഹുമാനിക്കാത്ത കമ്പനികള്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ജഡ്ജി ആദ്യം മസ്‌കിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബ്രസീലില്‍ നിയമകാര്യ പ്രതിനിധിയെ നിയമിച്ചില്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്നും അലക്‌സാണ്ട്രോ ഉത്തരവിട്ടിരുന്നു. ഇതിലൊന്നും തീരുമാനമെടുക്കാത്തത് കൊണ്ടാണ് എക്സിന് വിലക്കേർപ്പെടുത്തിയത്.

More Stories from this section

family-dental
witywide