പെരുമാറ്റിയ മസ്കിന് തന്നെ പിഴച്ചു! എക്സിനെ ട്വിറ്ററെന്ന് വിശേഷിപ്പിച്ചു; പരിഹസിച്ച് സോഷ്യൽമീഡിയ

ന്യൂയോർക്ക്: ട്വിറ്ററിനെ എക്‌സിനെ പുനർനാമകരണം ചെയ്ത എലോൺ മസ്‌ക് തന്നെ ട്വിറ്റർ എന്ന് വിളിച്ചു. ബ്രസീലിൽ എക്സ് നിരോധിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മസ്ക്. നിരവധി ഉപയോ​ക്താക്കളാണ് ട്രംപിനെ കളിയാക്കി രം​ഗത്തെത്തിയത്. കോടതി ഉത്തരവുകൾ പാലിക്കാത്തതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടി ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസിൻ്റെ സസ്പെൻഷൻ ഉത്തരവിനെത്തുടർന്ന് എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്സ് ബ്രസീലിൽ നിരോധിച്ചത്.

ജഡ്ജിയെ ദുഷ്ട സ്വേച്ഛാധിപതിയെന്നാണ് മസ്ക് വിശേഷിപ്പിച്ചത്. മാസങ്ങൾ നീണ്ട നിയമ തർക്കത്തിന് ശേഷമാണ് നിരോധനമേർപ്പെടുത്തിയത്. 2022 ലെ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് സമ്പ്രദായത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയുടെ അനുയായികളുടെ നിരവധി അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ ജഡ്ജി മുമ്പ് ഉത്തരവിട്ടിരുന്നു.

ബ്രസീലിൽ 22 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കാൻ അനുവദിച്ചെന്നും ആരോപണമുയർന്നു. നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് മസ്‌ക് രോഷം പ്രകടിപ്പിച്ചു.

Elon Musk Refers To X By Its Old Name Twitter

More Stories from this section

family-dental
witywide