വാഷിങ്ടൻ: യുഎസ് സെനറ്ററായ എലിസബത്ത് വാറന്റിന് മറുപടിയുമായി ടെസ്‍ല സിഇഒ ഇലോണ്‍ മസ്ക് രംഗത്ത്. ഒരാൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേർ എന്നായിരുന്നു എലിസബത്തിന്റെ ചോദ്യം. തുടർന്നാണ് മസ്ക് മറുപടിയുമായി രംഗത്തെത്തിയത്.
ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ട്രംപ് ഭരണത്തിൽ നിർണായക ചുമതല വഹിക്കുക ശമ്പളമില്ലാതെ. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പാണ് ഇരുവർക്കും ട്രംപ് നൽകിയിരിക്കുന്നത്. ‘നിങ്ങളെപ്പോലെയല്ല, ഞങ്ങൾ രണ്ടു പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്പളം വാങ്ങുന്നില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ജനങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം.’’– ഇതായിരുന്നു മസ്കിന്റെ മറുപടി.
ഇരുവരും ശമ്പളം വാങ്ങാതെയായിരിക്കും ചുമതല നിർവഹിക്കുകയെന്ന് മസ്ക് വ്യക്തമാക്കി. മസ്കും വിവേക് രാമസ്വാമിയുടമാണ് ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇരുവരും രാജ്യത്തെ കോടീശ്വരന്മാരാണ്. ശമ്പളമില്ലാത്ത മന്ത്രിമാരെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ച ആരംഭിച്ചിട്ടുണ്ട്.
Elon Musk reply to elizabeth warrant