ബഹിരാകാശ ദൗത്യത്തിൽ പുതിയ ചരിത്രം കുറിച്ച് മസ്കിന്‍റെ സ്പേസ് എക്‌സ്; പറന്നിറങ്ങിയ 20 നില കെട്ടടത്തോളം വലിപ്പമുള്ള റോക്കറ്റിനെ പിടിച്ചുനിർത്തി യന്ത്രകൈ!

ടെക്സസസ്: ബഹിരാകാശ ദൗത്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്. ലോകത്തിലെ തന്നെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കിയാണ് സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചത്.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്ന 20 നില കെട്ടടത്തോളം വലിപ്പമുള്ള റോക്കറ്റിനെയാണ് ഭൂമിയിലെ ഭീമകാരന്‍ യന്ത്രകൈ ഒരടിയനങ്ങാതെ പിടിച്ചുനിർത്തി ചരിത്രം സൃഷ്ടിടിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ ഇതിന്റെ വിഡിയോ ഇലോൺ മസ്‌ക് പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാണ് ടെക്‌സാസിലെ ബോക്കാചികയില്‍ നിന്ന് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാ പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്. രണ്ടാം സ്‌റ്റേജായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നതിനായി സൂപ്പര്‍ ഹെവി റോക്കറ്റിലെ റാപ്റ്റര്‍ എഞ്ചിനുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ടതിന് ശേഷമാണ് സൂപ്പര്‍ഹെവി തിരിച്ചിറങ്ങിയത്. ഇത് ആദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്ത്.

ഇത്രയും വലിയ റോക്കറ്റിന്റെ ഭാഗം തിരിച്ചിറക്കുന്നത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണ്. സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്എക്സ് നേട്ടം കൈവരിച്ചത്.ടെക്‌സാസിലെ ബ്രൗണ്‍സ്വില്ലില്‍ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്. 121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ സ്‌പേസ് എക്‌സ് തിരിച്ചെത്തിക്കുകയായിരുന്നു. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

More Stories from this section

family-dental
witywide