ഇലോൺ മസ്കിൻ്റെ പഴയ ഫോട്ടോ പോസ്റ്റ് ചെയ്ത് അമ്മ: ” രണ്ടാമത് ഒരു കോട്ടുകൂടി വാങ്ങാൻ നിവൃത്തിയില്ലായിരുന്നു ഞങ്ങൾക്ക്”

എലോൺ മസ്‌കിൻ്റെ അമ്മയായ മെയ് മസ്‌ക് തൻ്റെ മകൻ്റെ 1990-ലെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് എക്സിൽ. അക്കാലത്ത് ടൊറൻ്റോയിൽ താമസിച്ചിരുന്ന മസ്ക് കുടുംബം സാമ്പത്തിക ഞെരുക്കത്തിലായിരുന്നു.

ഇപ്പോൾ മസ്കിനെ പൊതിഞ്ഞിരിക്കുന്ന സമ്പത്തിൻ്റെയും ആഡംബരത്തിൻ്റെയും പ്രതിച്ഛായയിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി കറുത്ത സ്യൂട്ടും വെള്ള ഷർട്ടും ടൈയും ധരിച്ച ഒരു യുവ എലോൺ മസ്‌കിനെ ചിത്രമാണ് അമ്മ പങ്കുവച്ചിരിക്കുന്നത്.

“ഈ ഫോട്ടോ ടൊറൻ്റോയിലെ ഞങ്ങളുടെ വാടക അപ്പാർട്ട്മെൻ്റിൽ വച്ച് എടുത്തതാണ്, ചുവരിൽ എൻ്റെ അമ്മയുടെ പെയിൻ്റിംഗ്,” മേയ് എഴുതി, “സ്യൂട്ടിൻ്റെ വില 99 ഡോളർ ആയിരുന്നു. വിലപേശി കോട്ടിനൊപ്പം സൗജന്യമായി ഷർട്ടും ടൈയും സോക്സും കിട്ടിയിരുന്നു. അക്കാലത്ത് മകന് ഒറ്റ സ്യൂട്ടേ ഉണ്ടായിരുന്നുള്ളു. അവൻ അത് എല്ലാ ദിവസവും ധരിക്കാറുണ്ടെന്നും മെയ് മസ്‌ക് കൂട്ടിച്ചേർത്തു.” ടൊറൻ്റോയിലെ ബാങ്ക് ജോലിക്ക് അവൻ എല്ലാ ദിവസവും ഈ സ്യൂട്ട് ധരിച്ചിരുന്നു. എനിക്ക് രണ്ടാമത്തെ സ്യൂട്ട് വാങ്ങാൻ കഴിഞ്ഞിരുല്ല.” സാമ്പത്തിക പരിമിതികൾക്കിടയിലും പക്ഷേ ഞങ്ങളുടെ ജീവിതം സംതൃപ്തമായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മസ്‌ക് കുടുംബം യുഎസിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് കാനഡയിലായിരുന്നു. ഈ ആദ്യ വർഷങ്ങളിൽ, മേയ് തൻ്റെ കുട്ടികളെ വളർത്താൻ അവർ ബുദ്ധിമുട്ടിയിരുന്നു. തൻ്റെ ഓർമ്മക്കുറിപ്പിൽ, സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങുന്നതും മിതമായി ജീവിക്കുന്നതും ഉൾപ്പെടെ, ജീവിക്കാൻ സഹിച്ച കഷ്ടപ്പാടുകളെ കുറിച്ച് അവർ എഴുതിയിട്ടുണ്ട്.

“പുറത്തു പോയി ഭക്ഷണം കഴിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുല്ല. ഞാൻ കുട്ടികൾക്ക് പീനട്ട് ബട്ടർ സാൻഡ്‌വിച്ചുകൾ ഉണ്ടാക്കി കൊടുക്കും. എൻ്റെ കുട്ടികൾക്ക് അത് ഇഷ്ടമായിരുന്നു. തങ്ങൾ പിന്നാക്കാവസ്ഥയിലാണെന്ന് അവർ അറിഞ്ഞിരുന്നില്ല,” മേയ് തൻ്റെ ഓർമ്മക്കുറിപ്പിൽ എഴുതി.

ടെസ്‌ലയുടെയും സ്‌പേസ്എക്‌സിൻ്റെയും സിഇഒയുടെ പ്രശസ്തിയിലേക്കും ഭാഗ്യത്തിലേക്കും ശ്രദ്ധേയമായ ഉയർച്ചയുണ്ടായിട്ടും, മകൻ്റെ ബുദ്ധിയിൽ അഭിമാനിക്കാനാണ് അമ്മയ്ക്ക് ഇഷ്ടം.

. “സമ്പന്നൻ” അല്ലെങ്കിൽ “കോടീശ്വരൻ” എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല, കാരണം അത് തരംതാഴ്ത്തുന്നതായി ഞാൻ കരുതുന്നു. അവൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഭയാണെന്ന് ഞാൻ കരുതുന്നു,” അടുത്തിടെ ഫോക്സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

Elon Musk’s Mother posts an old picture of her son

More Stories from this section

family-dental
witywide