സോളർ സ്റ്റോം: സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് ഇലോണ്‍ മസ്‌കിൻ്റെ പോസ്റ്റ്

സൂര്യനില്‍ നിന്നുള്ള ശക്തമായ കാന്തിക പ്രവാഹത്തെ തുടര്‍ന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്നറിയിച്ച് ഇലോണ്‍ മസ്‌ക്. എക്സ് പോസ്റ്റിലാണ് മസ്ക് ഇത് അറിയിച്ചത്. സോളർ സ്റ്റോം എന്ന അറിയപ്പെടുന്ന കാന്തിക പ്രവാഹത്തെ തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും എന്നാല്‍ പിടിച്ചുനില്‍ക്കുന്നുണ്ടെന്നും മസ്‌ക് അറിയിച്ചു. ഭൂമിയെ ചുറ്റുന്ന ഏകദേശം 7,500 ഉപഗ്രഹങ്ങളിൽ ഏകദേശം 60% സ്റ്റാർലിങ്കിൻ്റെതാണ് . ഈ ഉപഗ്രഹങ്ങളാണ് ഇൻ്റർനെറ്റ് വ്യവസായത്തിലെ പ്രധാന ശക്തി.

ഭൂമിയെ ലക്ഷ്യമിട്ട് ശക്തമായ കാന്തിക പ്രവാഹങ്ങള്‍ എത്തുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മേയ് മൂന്നിനും നാലിനും സൂര്യനിലുണ്ടായ സൗരജ്വാലയാണ് ഇതിന് കാരണം.

ഈ കാന്തിക പ്രവാഹം ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭൂമിയിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെ അത് ബാധിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തെ സ്വാധീനിച്ചു തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് മസ്‌കിന്റെ അറിയിപ്പ്. കാന്തിക പ്രവാഹം ഭൂമിയിലെത്തുന്നത് ആകാശത്ത് ധ്രുവദീപ്തി പ്രത്യക്ഷപ്പെടാനും കാരണമാവും. ഇതിന്റെ ഒരു ചിത്രവും മസ്‌ക് പങ്കുവെച്ചിട്ടുണ്ട്.

യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) 2003 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും വലിയ കാന്തിക പ്രവാഹമാണിത് എന്ന് അറിയിച്ചിട്ടുണ്ട്.. നാവിഗേഷൻ സിസ്റ്റങ്ങൾ, പവർ ഗ്രിഡുകൾ, സാറ്റലൈറ്റ് നാവിഗേഷൻ എന്നിവയ്‌ക്ക് തകരാറുണ്ടാക്കാൻ കെൽപ്പുള്ളതാണ് ഇത്തരം പ്രവാഹങ്ങൾ.

Elon Musk’s Starlink Satellites disrupted by Solarstorm

More Stories from this section

family-dental
witywide