
ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസ് അടച്ചുപൂട്ടുന്നു. 2006ല്‍ ട്വിറ്റര്‍ സ്ഥാപിച്ച ഓഫീസിനോടാണ് മസ്‌കും ജീവനക്കാരും വിട പറയുന്നത്. ഇതോടെ, എക്‌സ് ജീവനക്കാരെ സാന്‍ഹൊസെയിലേക്കും പാലോ ആള്‍ട്ടോയിലേക്കും മാറ്റും.
2022 ലാണ് ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. കഴിഞ്ഞയാഴ്ച, എക്സ് കാലിഫോര്‍ണിയ വിടുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെട്ടിടം ഒഴിയാനുള്ള നീക്കം. കാലിഫോര്‍ണിയയിലെ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌കിന്റെ നീക്കം.