ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ : നാല് സൈനികര്‍ക്ക് വീരമൃത്യു, 5 പേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ജമ്മു മേഖലയില്‍ രണ്ടാമത്തെ വലിയ ആക്രമണമാണിത്.

സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ദോഡയിയില്‍ തിരച്ചിലില്‍ നടത്തിയത്. രാത്രി 9 മണിയോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കനത്ത വെടിവയ്പ്പിനിടെയാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച കത്വയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ജമ്മു മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.

More Stories from this section

family-dental
witywide