ഇ.ഡിക്ക് തോന്നും പോലെ ആളുകളെ അറസ്റ്റ് ചെയ്യാൻ പറ്റില്ല; നിയമം എല്ലാവർക്കും തുല്യമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരം, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച്, ഇഡിയുടെ അനാവശ്യ ഇടപെടൽ ഭരണഘടനാ മൂല്യങ്ങളെ ഹനിക്കുമെന്ന് നിരീക്ഷിച്ചു. നി​യ​മ​ത്തി​ന് മു​ന്നി​ൽ തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്നാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രോ​ടും ഒ​രു​പോ​ലെ ആ​വ​ർ​ത്തി​ക്ക​ല​ല്ല എ​ന്നും സു​പ്രീം​ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പി.​എം.​എ​ൽ.​എ 19 (1) വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യും മു​മ്പ് ആ ​വ്യ​ക്തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യോ നി​ര​പ​രാ​ധി​യാ​ക്കു​ക​യോ ചെ​യ്യു​ന്ന തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​റ​സ്റ്റി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​ന്നെ പി.​എം.​എ​ൽ.​എ 19 (1) വ​കു​പ്പ് പ്ര​കാ​ര​മു​ള്ള അ​റ​സ്റ്റി​നും മ​തി​യോ, അ​ത​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ‘അ​റ​സ്റ്റി​​​ന്റെ ആ​വ​ശ്യ​ക​ത’ എ​ന്ന​തി​നെ തൃ​പ്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടോ, എന്നീ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം തേ​ടു​മ്പോ​ൾ ഇ​തേ നി​യ​മ​ത്തി​ലെ 41ാം വ​കു​പ്പി​ലെ വാ​റ​ന്റി​ല്ലാ​ത്ത അ​റ​സ്റ്റി​നു​ള്ള വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​നാ​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇഡി ഉദ്യോഗസ്ഥൻ്റെ അഭിപ്രായം നിസ്സംശയമായും സബ്ജക്ടീവ് ആണെന്നും, എന്നാൽ അഭിപ്രായ രൂപീകരണം നിയമത്തിന് അനുസൃതമായിരിക്കണം എന്നും ബെഞ്ച് പറഞ്ഞു.

More Stories from this section

family-dental
witywide