തോമസ് ഐസക്കിനെ വിടാതെ ഇഡി, ഹൈക്കോടതിയിൽ പുതിയ നീക്കം; ‘മസാലബോണ്ട് ഇടപാടിൽ മൊഴിയെടുക്കൽ അനിവാര്യം’

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്കിന്‍റെ മൊഴി എടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. മസാല ബോണ്ട് കേസിൽ ഐസക്കിന്‍റെ മൊഴി എടുക്കാനായി നേരത്തെ നിരവധി നീക്കം നടത്തിയ ഇ ഡി, ഇപ്പോൾ പുതിയ നീക്കവുമായി ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ്.

മൊഴി നൽകാനായി ഇ ഡ‍ിക്ക് മുന്നിലെത്തില്ലെന്ന ഐസക്ക് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇഡിയുടെ ഹൈക്കോടതിയിലെ നീക്കം. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമാണെന്നാണ് ഇ ഡ‍ി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കേസ് മുന്നോട്ട് പോകാൻ ഐസക്കിന്‍റെ മൊഴിയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഐസക്ക് ഹാജരാകാനായി സമൻസ് അയച്ചിട്ടുണ്ടെന്നും ഇ ഡി ഹൈക്കോടതിയിൽ വിവരിച്ചു.

മസാല ബോണ്ട് കേസിലെ അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഇ ഡി ചൂണ്ടികാട്ടി. കേസന്വേഷണം മുന്നോട്ട് പോകാനായി മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ അന്നത്തെ ധനമന്ത്രി എന്ന നിലയിൽ ഐസക്കിന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നും ഹൈക്കോടതിയിൽ ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു.

Enforcement Directorate new move against Thomas Isaac in Kerala HCourt

More Stories from this section

family-dental
witywide