ഇടവേള ബാബുവിനും മുകേഷിനുമെതിരായ പീഡനക്കേസ്; എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന

കൊച്ചി: നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ട്, താര സംഘടനയായ എഎംഎംഎയുടെ ഓഫീസില്‍ പൊലീസ് പരിശോധന. ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.

അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടനും സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കി. തനിക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചനയുടെ ഭാഗമായാണ് എന്നാരോപിച്ചാണ് ഇടവേള ബാബുവിന്റെ പരാതി. പിന്നാലെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന്‍ അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിയുകയുമുണ്ടായി.

നടിയുടെ പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരിക്കുകയാണ്. സെപ്റ്റംബര്‍ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.

More Stories from this section

family-dental
witywide