ആത്മകഥാ വിവാദം: ”ഇത് മാധ്യമ ഗൂഡാലോചന, ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നു” – എംവി ഗോവിന്ദന്‍

കണ്ണൂര്‍: ആത്മകഥയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിക്കയറവേ ഇ പി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ആത്മകഥാ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന ഗൂഡാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞ സ്ഥിതിക്ക് പാര്‍ട്ടി വേറെ നിയമ നടപടി സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

തന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇപിയും തള്ളിയിരുന്നു. തികച്ചും അടിസ്ഥാന രഹിതമാണ് വാര്‍ത്തയെന്നും താന്‍ പുസ്തകം എഴുതി തീര്‍ന്നിട്ടില്ലെന്നും ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയില്‍ എഴുതുക? താന്‍ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താന്‍ ഒരാള്‍ക്കും ഒന്നും കൈമാറിയിട്ടില്ല, ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണിതെന്നും ഇപി വിശദീകരണം നല്‍കിയിരുന്നു.

More Stories from this section

family-dental
witywide