കൊല്ലപ്പെട്ട അമേരിക്കന്‍ രാഷ്ട്രീയ നേതാവ് റോബര്‍ട്ട് കെന്നഡിയുടെ ഭാര്യ എഥല്‍ കെന്നഡി (96) വ്യാഴാഴ്ച അന്തരിച്ചു. കെന്നഡിയുടെ ചെറുമകനായ മുന്‍ കോണ്‍ഗ്രസ് അംഗം ജോ കെന്നഡി മൂന്നാമന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.
1928-ല്‍ ചിക്കാഗോയിലാണ് എഥല്‍ ജനിച്ചത്. അവര്‍ 17ാം വയസ്സിലാണ് റോബര്‍ട്ട് കെന്നഡി കണ്ടുമുട്ടിയത്. ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം, 1968 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് റോബര്‍ട്ട് കെന്നഡി വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് ആറുമാസത്തിനുശേഷം, എഥല്‍ പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി.
2014-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പദവിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി എഫലിനെ ആദരിച്ചു.