യൂറോ കപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് രാത്രി തുടക്കമാകും, ജര്‍മനിയും സ്പെയിനും ഫ്രാന്‍സും പോര്‍ച്ചുഗലും ഇറങ്ങുന്നു, ആരൊക്കെ നേടും സെമി ടിക്കറ്റ്

മ്യൂണിക്ക്: 2014 യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടം. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത സ്പെയിനും ആതിഥേയരായ ജർമനിയും നേർക്കുനേർ ഏറ്റുമുട്ടും. ടൂർണമെന്റിലെ ഏറ്റവരും കരുത്തരായ ടീമുകളാണ് സ്പെയിനും ജർമനിയും. പ്രീക്വാർട്ടറിൽ ജോർജിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സ്പെയിനിന്‍റെ മുന്നേറ്റം. ഡെന്മാർക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ജർമനി ക്വാർട്ടർ ഫൈനൽ ഉറപ്പിത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.

സ്പെയിന് മുന്നിൽ ആതിഥേയർക്ക് കാര്യങ്ങൾ എളപ്പമാകില്ല. നിക്കോ വില്യംസും അൽവാരോ മൊറോട്ടോയും ലമീൻ യമാൽ അടങ്ങുന്ന സ്പാനിഷ് നിര എന്തിനും പോന്നവർ. ടോണി ക്രൂസ് മെനയുന്ന തന്ത്രങ്ങളിലും കൈ ഹാവേർട്സ് നയിക്കുന്ന മുന്നേറ്റങ്ങളിലുമാണ് ജർമൻ പ്രതീക്ഷ. ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടന്നത് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും നേര്‍ന്നുനേര്‍ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ പോരാട്ടത്തിന്.

Euro cup quarter finals start today, Spain face Germany