ഐഎസ്ആര്‍ഒയുടെ കൈ പിടിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി ; സഞ്ചാരികളുടെ പരിശീലനം അടക്കമുള്ള കരാറില്‍ ഒപ്പുവെച്ചു

ബംഗളൂരു: ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പിലാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) യുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. മാത്രമല്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) സൗകര്യങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍, ബയോമെഡിക്കല്‍ ഗവേഷണ പരീക്ഷണം നടപ്പിലാക്കല്‍ എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു.

ഐഎസ്ആര്‍ഒ ചെയര്‍മാനും സെക്രട്ടറിയുമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് (ഡോസ്) ഡോ എസ് സോമനാഥും ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ഡോ.ജോസഫ് അഷ്ബാച്ചറും കരാറില്‍ ഒപ്പുവച്ചു.

കൂടാതെ, ഇഎസ്എയുടെ ഹ്യൂമന്‍ ഫിസിയോളജിക്കല്‍ സ്റ്റഡീസ്, ടെക്‌നോളജി ഡെമോണ്‍സ്ട്രേഷന്‍ പരീക്ഷണങ്ങള്‍, സംയുക്ത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം എന്നിവയിലും ഇരുവരും സഹകരിക്കും. ഇഎസ്എ കൗണ്‍സിലില്‍ സംസാരിച്ചതിന് ഡോ. സോമനാഥിനോട് ഡോ. അഷ്ബാച്ചര്‍ നന്ദി പറയുകയും കരാര്‍ രണ്ട് ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തിന് ശക്തമായ അടിത്തറ നല്‍കുമെന്നും അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide