‘അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞാലും ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കില്ല’, പാലക്കാട് രാഹുലിനൊപ്പമെന്നും അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സാരഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പി വി അന്‍വര്‍. പാലക്കാട്ടെ ഡി എം കെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതായും അന്‍വര്‍ വ്യക്തമാക്കി.

എന്നാൽ ചേലക്കരയില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബി ജെ പി ജയിച്ച് കയറാതിരിക്കാൻ എന്തു വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും അൻവർ കൂട്ടിച്ചേർത്തു.

മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണെന്നും ഇല്ലങ്കിൽ സ്ഥിതി മോശമാവുമെന്നും അൻവർ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide