‘ഓരോ വോട്ടും പ്രധാനമാണ്, നിങ്ങളുടേതും എണ്ണപ്പെടും’ : മോദി

ന്യൂഡല്‍ഹി: ഒരു ഘട്ടം മാത്രം അവശേഷിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടന്നിരിക്കെ രാവിലെ ഏഴുമുതല്‍ ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാന ഘട്ടത്തിന് മുന്നോടിയായുള്ള ആറാം ഘട്ടത്തില്‍ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശത്തെയും 58 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതിനാല്‍ എല്ലാ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി. ഓരോ വോട്ടും പ്രധാനമാണ്, നിങ്ങളുടേതും എണ്ണപ്പെടുമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വ്യാപൃതരാകുകയും സജീവമാകുകയും ചെയ്യുമ്പോഴാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു. മാത്രമല്ല, സ്ത്രീ വോട്ടര്‍മാരോടും യുവ വോട്ടര്‍മാരോടും വന്‍തോതില്‍ വോട്ട് ചെയ്യാന്‍ പ്രധാനമന്ത്രി ‘പ്രത്യേകമായി’ അഭ്യര്‍ത്ഥിച്ചു.

ബീഹാറിലും പശ്ചിമ ബംഗാളിലും എട്ട് വീതം, ഡല്‍ഹിയില്‍ ഏഴ്, ഹരിയാനയില്‍ 10, ജാര്‍ഖണ്ഡിലെ നാല്, ഉത്തര്‍പ്രദേശിലെ 14, ജമ്മു കശ്മീരിലെ അവസാന സീറ്റായ അനന്ത്‌നാഗ്-രജൗരി എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ആറ് ലോക്സഭാ സീറ്റുകളിലേക്കും ഇന്ന്് ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. ഇന്ന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 543 ലോക്സഭാ സീറ്റുകളില്‍ 486 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

More Stories from this section

family-dental
witywide