മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ. നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാജീവ് ഗാന്ധി സർക്കാരിൽ സ്റ്റീൽ, മൈൻ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പിന്നീട് നിരവധി ചുമതലകൾ വഹിച്ചു. 1984ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു. 1931ൽ രാജസ്ഥാനിലെ ഭാരത്പുരിലാണ് ജനനം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലായിരുന്നു പഠനം. പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ ഉപരിപഠനം.

Ex foreign minister natwar singh dies

More Stories from this section

family-dental
witywide