ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത തമിഴ്‌നാട് മുൻമന്ത്രി വി സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവധിച്ചു. ജസ്റ്റിസ് എ എസ് ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജോലി വാഗ്ദാനം ചെയ്‌തു പണം തട്ടിയെന്ന കേസിലാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്‌തത്. 2023 ജൂൺ 14 നായിരുന്നു അറസ്റ്റ്. 15 മാസങ്ങൾക്ക് ശേഷമാണ് ബാലാജിക്ക് ജാമ്യം ലഭിച്ചത്.
വിചാരണ വൈകുന്നെന്ന് ചൂണ്ടിക്കാട്ടി, ജസ്റ്റിസുമാരായ അഭയ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സെന്തില്‍ ബാലാജിക്കു ജാമ്യം നല്‍കിയത്. സെന്തില്‍ ബാലാജി ആഴ്ചയില്‍ രണ്ടു ദിവസം ഇഡി ഓഫിസില്‍ ഹാജരാവണമെന്നും പാസ്‌പോര്‍ട്ട് കൈമാറണമെന്നും ജാമ്യ വ്യവസ്ഥകളായി കോടതി നിര്‍ദേശിച്ചു.
എഐഎഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് പണം തട്ടിപ്പു നടത്തിയെന്ന കേസില്‍ 2023 ജൂണ്‍ 14 നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 2018 ല്‍ ഡിഎംകെയില്‍ ചേര്‍ന്ന സെന്തില്‍ ബാലാജി 2021ല്‍ സ്റ്റാലിൻ സർക്കാരിൽ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റിരുന്നു. ഇഡി കേസിനെത്തുടര്‍ന്ന് ജയിലിലായ ബാലാജി 8 മാസത്തിനു ശേഷമാണു രാജിവച്ചത്.