‘മാസപ്പടി നടക്കില്ല’, ഉറപ്പിച്ച് ബാർ ഉടമകൾ; എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി ചോദിച്ചാൽ പണികിട്ടും, പരാതി നൽകാൻ തീരുമാനം

തൃശൂര്‍: എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് തീരുമാനിച്ച് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി. ഇന്ന് ചേർന്ന യോഗത്തിലാണ് തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചത്. എക്സൈസ് ഉദ്യോഗസ്ഥർ ഇനി മാസപ്പടി ചോദിച്ചാൽ കടുത്ത നടപടികളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

എക്സൈസ് ഉദ്യോഗസ്ഥർ ആരെങ്കിലും മാസപ്പടി ചോദിച്ചാൽ പരാതി നൽകുമെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി. 2017 ൽ തന്നെ മാസപ്പടി നൽകില്ലെന്ന് സംഘടന തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയാണ് ഇന്ന് നടന്ന യോഗത്തിലെന്നും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് വ്യക്തമാക്കി.

ജില്ലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരാതി ഉയർന്നിരുന്നു. ബാർ ഉടമകളിൽ ചിലർ മാസപ്പടി നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ സമീപിച്ചിട്ടുള്ളത്. ഈ വിഷയമടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയായി. ശേഷം ഇനി മുതൽ ഒരു കാരണവശാലും മാസപ്പടി നൽകില്ലെന്നാണ് യോഗം തീരുമാനിച്ചത്. 2017 ലെ തീരുമാനമാണ് മാസപ്പടി നൽകേണ്ടതില്ലെന്നുള്ളതെന്നും അത് ഇന്ന് നടന്ന യോഗം വീണ്ടും ആവർത്തിച്ചുറപ്പിച്ചതെന്നും പത്മദാസ് പറഞ്ഞു.

excise officers bribery issue Bar owners decision details here

More Stories from this section

family-dental
witywide