പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം : 4 പേര്‍ കസ്റ്റഡിയില്‍, ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായതിനെത്തുടര്‍ന്ന് ഒരു സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലായി. സ്‌ഫോടനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. സിപിഎം അനുഭാവികള്‍ ഉള്‍പ്പെട്ട കേസില്‍ പ്രതിപക്ഷം വലിയ ചര്‍ച്ചകള്‍ കൊണ്ടുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. ബോംബ് നിര്‍മിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രതികളിലൊരാളായ സായൂജ് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇയാളെ പാലക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതികള്‍ ബോംബ് നിര്‍മ്മിക്കുമെന് 4 മാസം മുമ്പ് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് വിവരങ്ങള്‍ പുറത്തുവന്നെങ്കിലും റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

More Stories from this section

family-dental
witywide